ചരിത്രപ്രസിദ്ധമായ മാന്തോപ്പ് മൈതാനത്തെ കെ.എസ്.ടി.പിക്കാര്‍ മണ്ണിട്ട് ചെളിക്കുളമാക്കി

ചരിത്രപ്രസിദ്ധമായ മാന്തോപ്പ് മൈതാനത്തെ കെ.എസ്.ടി.പിക്കാര്‍ മണ്ണിട്ട് ചെളിക്കുളമാക്കി

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര ചരിത്രമുറങ്ങുന്ന ഹോസ്ദുര്‍ഗ് മാന്തോപ്പ് മൈതാനത്തെ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി ബാക്കി വന്ന മണ്ണിട്ട് കെ.എസ്.ടി.പി ചെളിക്കുളമാക്കി. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിനു മുന്നിലുള്ള മൈതാനത്ത് ഇപ്പോള്‍ വാഹനം പോലും നിര്‍ത്തിയിടാന്‍ കഴിയാത്ത രൂപത്തില്‍ ചെളിക്കുളമായി മാറിയിരിക്കുകയാണ്. ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെക്ക് വരുകയും പോകുകയും ചെയ്യുന്ന നിരവധി വിദ്യാര്‍ഥികള്‍ക്കും മാന്തോപ്പ് മൈതാനിയിലൂടെയുള്ള യാത്ര വലിയ പ്രയാസം സൃഷ്ടിക്കുന്നതായി മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കര്‍ണാടക സദാശിവ റാവു പ്രസംഗിച്ചതും കാസര്‍കോടിനെ കേരളത്തോട് ചേര്‍ക്കണമെന്ന കെ.പി.സി.സി നിലപാടിന് പിന്തുണ അര്‍പ്പിച്ച് ഇവിടത്തെ കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം അവതരിപ്പിച്ചതും മാന്തോപ്പ് മൈതാനിയിലായിരുന്നു. ഉപ്പു സത്യാഗ്രഹ സമര വേളന്റിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കിയതും സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ദേശീയ പതാക ഉയര്‍ത്തിയതും ഇവിടെയാണ്. കാഞ്ഞങ്ങാട് നഗരത്തിലെ മിക്കവാറും പരിപാടികളും കുടാതെ യോഗങ്ങളും ഇപ്പോഴും നടക്കുന്ന മൈതാനമാണ് മാന്തോപ്പ്. അതാണ് മണ്ണിട്ട് ചെളിക്കുളമാക്കി കെ.എസ്.ടി.പി അധികൃതര്‍ മാറ്റിയത്.

Post a Comment

0 Comments