ആദൂര്‍: ചടങ്ങിന് മുമ്പ് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതോടെ സംഭവം പോലീസിലെത്തി. വധുവിന്റെ കുടുംബം സി ഐക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. പാണ്ടി അര്‍ളുണ്ട സ്വദേശിയുടെ രണ്ട് പെണ്‍മക്കളുടെ വിവാഹം ഞായറാഴ്ച ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടത്താനാണ് തീരുമാനിച്ചത്. ഒരു മകളുടെ വിവാഹം നടന്നുവെങ്കിലും മറ്റൊരു മകളുടെ വിവാഹം വരന്‍ പിന്‍മാറിയതിനാല്‍ മുടങ്ങുകയായിരുന്നു.
ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടെ രാവിലെ വരനായ ബന്തടുക്ക ഏണിയാടി ഏരിയാലിലെ ഷബീര്‍ വധുവിന്റെ പിതാവിനെ ഫോണില്‍ വിളിച്ച് താന്‍ വിവാഹത്തില്‍നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചു. വിവരമറിഞ്ഞ വധു ബോധരഹിതയാവുകയും ചെയ്തു. മൂന്ന് മാസം മുമ്പാണ് ഷബീറുമായുള്ള വിവാഹം നിശ്ചയിച്ചത്. ഇതിനിടയില്‍ ഷബീര്‍ പെണ്‍ വീട്ടുകാരോട് വായ്പയായി 2 ലക്ഷം രൂപ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് തിരികെ തരാമെന്ന് ഉറപ്പു നല്‍കിയതിനാലാണ് 2 ലക്ഷം രൂപ ഷബീറിന് നല്‍കിയതെന്നാണ് വധുവിന്റെ ബന്ധുക്കള്‍ പറയുന്നത്. ഈ പണവും നഷ്ടപരിഹാരമായി 5 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് വധുവിന്റെ പിതാവ് ആദൂര്‍ സി ഐക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പോലീസ് വരന്റെയും വധുവിന്റെയും വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
0 Comments