കാസര്‍കോട്: ചേരങ്കൈ കടപ്പുറത്ത് കടലാക്രമണ ഭീഷണിയില്‍ കഴിയുന്നത് നിരവധി കുടുംബങ്ങള്‍. കരയിലേക്ക് ശക്തമായാണ് തിരമാലകള്‍ അടിച്ചുകയറുന്നത്. പതിനഞ്ചോളം വീടുകള്‍ കടലെടുക്കാവുന്ന സ്ഥിതിയിലാണ്. മറിയംബി, അബ്ദുല്ല, ആസിയാബി, മുജീബ്, മുഹമ്മദ്, കെ ടി മുഹമ്മദ്, ഹമീദ്, ജമീല തുടങ്ങിയവരുടെ കുടുംബങ്ങളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. സമീപ പ്രദേശമായ സിറാജ് നഗറിലും അഞ്ചോളം വീടുകളിലെ താമസക്കാര്‍ കടുത്ത ആശങ്കയിലാണ്.ഈ ഭാഗത്ത് 10 മീറ്ററോളം കര ഇതിനോടകം തന്നെ കടലെടുത്തു. കടല്‍ സംരക്ഷണ ഭിത്തി ഇല്ലാത്തതിനാലാണ് നാട്ടുകാരെ ഏറെ ഭീതിയിലാഴ്ത്തുന്നത്.
0 Comments