റിയാസ് മൗലവി വധക്കേസിലെ സാക്ഷിക്ക് ഭീഷണി; സഹോദരന്റെ വീടിന് നേരെ കല്ലേറ്

റിയാസ് മൗലവി വധക്കേസിലെ സാക്ഷിക്ക് ഭീഷണി; സഹോദരന്റെ വീടിന് നേരെ കല്ലേറ്

കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം സാക്ഷിക്ക് ഭീഷണി. സാക്ഷിയെ തേടിയെത്തിയ സംഘം സഹോദരന്റെ വീടിന് നേരെ കല്ലെറിഞ്ഞു. ചൂരി ജുമാമസ്ജിദിന് സമീപത്തെ അസീസിന്റെ വീടിന് നേരെയാണ്  ഞായറാഴ്ച  രാത്രി കല്ലേറുണ്ടായത്. റിയാസ് മൗലവി വധകേസിലെ ഒന്നാം സാക്ഷി ഹാഷിമിന്റെ സഹോദരനാണ്  അസീസ്. കൊലനടന്ന പള്ളിക്ക് സമീപത്താണ് അസീസിന്റെ വീട്. ബൈക്കുകളിലെത്തിയ സംഘമാണ് വീടിന് നേരെ കല്ലെറിഞ്ഞത്. നേരത്തെ ഹാഷിം ഈ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട് പുതിയ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഇക്കാര്യമറിയാതെ ഹാഷിമിനെ ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്ന് സംശയിക്കുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. സമീപത്തെ ഒരു വാടകവീടിന് നേരെയും കല്ലേറ് നടന്നു.സാമുദായികകലാപമുണ്ടാക്കുകയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments