കായംകുളം: സ്‌കൂളിനു മുന്നിലെ പൂവാലന്മാരെ പിടികൂടാന്‍ എന്ന പേരില്‍ എത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍. കായംകുളം പ്രിന്‍സിപ്പല്‍ എസ്.ഐയ്ക്കും ഗ്രേഡ് എസ്.ഐയ്ക്കും സസ്‌പെന്‍ഷന്‍. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മധ്യമേഖല ഐ.ജിയാണ് ഇവരെ സസ്‌പെന്‍ഡു ചെയ്തത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സി.പി.എം എരുവ ല്‍ോക്കല്‍ കമ്മിറ്റിയംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ ജോ.സെക്രട്ടറിയുമായ മേടമുക്ക് ഫാത്തിമ മന്‍സിലില്‍ എം.എ സമദിന്‍െ.റ മകന്‍ അംജത് എ.സമദി (16)നാണ് മര്‍ദ്ദനമേറ്റത്. സ്‌കൂളിനു മുന്നിലെ പൂവാലശല്യത്തെ കുറിച്ച് പരാതി ലഭിച്ച പോലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ അതുവഴി സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ അംജതിനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ സി.ബി.എസ്.ഐ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ നേടിയ വിദ്യാര്‍ത്ഥിയാണ് അംജാത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയില്‍ ആയ അംജാതിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കായംകുളത്ത് വ്യാപകമായ പ്രതിഷേധമാണ് ഇന്നലെ നടന്നത്.
എന്നാല്‍ പൂവാലശല്യക്കാരെ വിരട്ടി ഓടിക്കുക മാത്രമാണ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
0 Comments