പൊലിസ് സംരക്ഷണമുണ്ടെങ്കില്‍ ഹര്‍ത്താലിന് കടകള്‍ തുറക്കുമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍

പൊലിസ് സംരക്ഷണമുണ്ടെങ്കില്‍ ഹര്‍ത്താലിന് കടകള്‍ തുറക്കുമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: യു.ഡി.എഫ് 16ന് തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് പൊലിസ് സംരക്ഷണമുണ്ടെങ്കില്‍ കടകള്‍ തുറക്കണമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പൊലിസ് സംരക്ഷണം നല്‍കും എന്ന് രേഖാമൂലം കത്ത് ലഭിച്ചാല്‍ 16ന് വ്യാപാരികള്‍ തുറന്ന് പ്രവര്‍ത്തിക്കും. വ്യാപാരികള്‍ക്ക് ഒരു ദിവസത്തെ കച്ചവടം നഷ്ടമായാല്‍ അത് തിരികെ ലഭിക്കണമെന്നില്ല. പക്ഷെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളവും സ്ഥാപനത്തിന് വാടകയും നല്‍കണം. സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കണം. സമരം ചെയ്യണം. അത് മറ്റുള്ള ഭൂരിപക്ഷത്തിന്റെ സ്വാതന്ത്രത്തെ ഹനിച്ചാകരുത്. വ്യാപാര വ്യവസായ ഏ കോപന സമിതി മൊത്തത്തില്‍ ഹര്‍ത്താലിനെതിരെ കടയടക്കില്ലായെന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍ കാഞ്ഞങ്ങാട് നിന്ന് ഇത് ആദ്യമായി തുടങ്ങുകയാ ണെന്നും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു. പ്രസിഡന്റ് സി യൂസുഫ് ഹാജി, ജന.സെക്രട്ടറി സി.എ പീറ്റര്‍, ഗിരീഷ് നായക്, പി.വി അനില്‍, എ സു ബൈര്‍, എം വി നോദ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments