കുമ്പളയില്‍ സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ആറുപേര്‍ ആശുപത്രിയില്‍

കുമ്പള: കുമ്പള കുണ്ടങ്കരടുക്കയില്‍  സി പി എം-ബി ജെ പി  പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അക്രമത്തില്‍ 6 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.   സി പി എം  പ്രവര്‍ത്തകരായ കുണ്ടങ്കരടുക്കയിലെ വിവേക് (18), ഹരീഷ്(26), പ്രസാദ് (20) എന്നിവരെ അക്രമത്തില്‍ പരുക്കേറ്റ നിലയില്‍  കുമ്പള സഹകരണാശുപത്രിയിലും ബി ജെ പി  പ്രവര്‍ത്തകരായ കുണ്ടങ്കാരടുക്കയിലെ പ്രശാന്ത് (26), ഗണേശന്‍ (31), ഗോപാലന്‍ (37) എന്നിവരെ മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബി ജെ പി പ്രവര്‍ത്തകരുടെ പരാതിയില്‍ സി പി എം  പ്രവര്‍ത്തകരായ നവീന്‍, കൃഷ്ണന്‍, ശശി, പാച്ചു, ജിത്തു, വിവേക്, സുജി തുടങ്ങി17 പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ