എന്‍ഡോസല്‍ഫാന്‍ രോഗ കാരണം അല്ലെന്ന കലക്റ്റരുടെ പ്രസ്ഥാവന പിന്‍വലിക്കണം ; അഡ്വ.കെ ശ്രീകാന്ത്

എന്‍ഡോസല്‍ഫാന്‍ രോഗ കാരണം അല്ലെന്ന കലക്റ്റരുടെ പ്രസ്ഥാവന പിന്‍വലിക്കണം ; അഡ്വ.കെ ശ്രീകാന്ത്

കാസര്‍കോട് : :ജില്ലയിലെ എന്‍ഡോസല്‍ഫാന്‍ രോഗ കാരണം അല്ലെന്ന ജില്ലാ കലക്റ്റരുടെ പ്രസ്ഥാവന പിന്‍വലിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
തോട്ടം മേഖലയില്‍ വര്‍ഷങ്ങളായി നിരവധിപേര്‍ ജനാധികമായ പല വൈകല്യങ്ങളും മൂലം ദുരിതം അനുഭവിക്കുന്നത് എന്‍ഡോഡല്‍ഫാന്‍ എന്ന മാരക വിഷം തലിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുരിതബാധിതര്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കി വരുന്നു. സഹായങ്ങള്‍ ഏകോപിക്കുന്ന തലവനായ ജില്ലാ കളക്‌ററര്‍ ഡോ. ടി സജിത്ത് ബാബു ഈ ദുരിതങ്ങള്‍ക്ക് കാരണം എണ്‍ഡോസല്‍ഫാന്‍ അല്ലെന്ന് പറയുകവഴി ദുരിയബാധിതരെ അപമാനിച്ചിരിക്കുകയാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
എന്‍ഡോസല്‍ഫാന്‍ പുനരധിവാസം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢ നികത്തിന്റെ ഭാഗമാണോ കലക്റ്റരുടെ ഈ പ്രസ്ഥാവന എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിരവധി പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും മറ്റും ശേഷമാണ് ഒരു പ്രദേശത്തെ ആകെ കണ്ണിരിലാകിയിരിക്കുന്ന ഈ ദുരിതത്തിന്‍ കാരണം എണ്‍ഡോസല്‍ഫാന്‍ ആണെന്ന് സര്‍ക്കാര്‍ ത്തന്നെ വ്യക്തമാകിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസല്‍ഫാന്‍ ദുരുതബാധിതര്‍ക്ക് എതിരായി പറഞ്ഞിരിക്കുന്ന കളക്‌ററര്‍ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും, സംസ്ഥാന സര്‍ക്കാരിന്റെ നയമാണോ കലക്റ്റര്‍ താങ്ങളുടെ പ്രസ്ഥാവനയിലൂടെ പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കണമരന്ന് ശ്രീകാന്ത് കൂട്ടിചേര്‍ത്തു.
ആയതിനാല്‍ അടിയന്തിരമായി അദ്ദേഹത്തിന്റെ ഈ പ്രസ്ഥാവന പിന്‍വലിക്കാന്‍ തയാറാക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

Post a Comment

0 Comments