കാസര്‍കോട്: ഉപരിപ്ലവമായ സമ്പത്തിന് പിറകിൽ മറച്ചു വെക്കപ്പെട്ട ദാരിദ്ര്യം സമൂഹത്തിൽ ഏറെയുണ്ടെന്ന് മുസ്ലിം സർവ്വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി ഹംസ പാലക്കി പറഞ്ഞു. കാരുണ്യ പ്രവർത്തനങ്ങൾ മത നിരപേക്ഷമായിരിക്കുക എന്നതാണ് ദൈവിക മാർഗ്ഗം. പൊതു രംഗത്ത് പ്രകടനപരത മുഴച്ചു നിൽക്കുന്ന ഈ കാലത്ത് ദൈവ പ്രീതി കാംക്ഷിച്ചു പ്രവർത്തിക്കുക ദുഷ്കരമാണ്, എം എസ് എസ് പിന്തുടരുന്നത് ആ മാർഗ്ഗമാണ്. എം.എസ്.എസ് (MSS) കാസറഗോഡ് ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡണ്ട് അബ്ദുൽ നാസ്സർ പി എം അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തിൽ പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി വി കെ പി ഇസ്മയിൽ ഹാജി (പ്രസിഡണ്ട്), സി എച്ച് സുലൈമാൻ (സെക്രട്ടറി), എ അബ്ദുള്ള (ട്രഷറർ), വൈസ് പ്രസിഡണ്ടുമാരായി അഡ്വക്കറ്റ് അബ്ദുള്ള ബേവിഞ്ച, സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, അജ്മൽ കാഞ്ഞങ്ങാട്, ജോയിൻ സെക്രട്ടറിമാരായി എൻ എ നാസർ ചെംനാട്, കെ മൊയ്തു ഹാജി, ഹാറൂൺ ചിത്താരി എന്നിവരെ തിരഞ്ഞെടുത്തു. എം ഹമീദ് ഹാജി, പി എം ഹസ്സൻ ഹാജി, വി കെ പി ഇസമയിൽ ഹാജി, മധൂർ ഷെരീഫ്, അൻവർ ഹസ്സൻ ചിത്താരി, ഷാഫി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. എം ഷംസുദ്ധീൻ സ്വാഗതവും സി എച്ച് സുലൈമാൻ നന്ദിയും പറഞ്ഞു.
0 Comments