കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് മുസ്ലീലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാല ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ഐക്യമില്ലായ്മയാണ് പരാജയത്തിന് കാരണം. ഇപ്പോൾ ഈ അവസ്ഥയില്ലെന്നും യു.ഡി.എഫാണ് ജനങ്ങളുടെ ഇനിയുള്ള പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരത്ത് യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരത്ത് യു.ഡി.എഫ് -സി.പി.എം ധാരണ എന്ന ബി.ജെ.പി യുടെ ആരോപണം പരാജയഭിതി കൊണ്ടാണ്. ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ബി.ജെ.പിയുടെ വാട്ടര്‍ലൂ ആകുമെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവില്ല. ദേശിയ സംസ്ഥാന വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. പെരിയ വിഷയത്തിലും വികസന പ്രശ്നങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
0 Comments