എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്നത് പെരുമാറ്റച്ചട്ട ലംഘനം



മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ അനുയായികള്‍ ഇടപെടുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തണമെന്ന്  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു  പറഞ്ഞു. ഇത്തരം പ്രവര്‍ത്തികളില്‍ ഇടപെട്ടാല്‍ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കും.
എതിര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളേയോ ജാഥകളേയോ അനുയായികള്‍ തടസപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തണം. രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും അനുഭാവികളും തങ്ങളുടെ പാര്‍ട്ടിയുടെ ലഘുലേഖകള്‍ വിതരണം ചെയ്യുകയോ നേരിട്ടോ രേഖാമൂലമോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കരുത്. ഒരു പാര്‍ട്ടിയുടെ യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍കൂടി മറ്റൊരു പാര്‍ട്ടി ജാഥ നടത്തുവാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ