കേന്ദ്ര മോട്ടോർവാഹന ഭേദഗതിയിലെ വൻ പിഴതുക കുറയ്ക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

കേന്ദ്ര മോട്ടോർവാഹന ഭേദഗതിയിലെ വൻ പിഴതുക കുറയ്ക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി



തിരുവനന്തപുരം: കേന്ദ്ര മോട്ടോർവാഹന ഭേദഗതിയിലെ വൻ പിഴതുക കുറയ്ക്കുന്നതിന് മുഖ്യന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഉയർന്ന പിഴയ്‌ക്കെതിരെ വ്യാപക വിമർശനങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള തീരുമാനം. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. സംസ്ഥാനം പുതുക്കി നിശ്ചിയിച്ച പിഴ നിരക്ക് പ്രകാരം ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും വാഹനമോടിച്ചാലുള്ള പിഴ ഇനി 500 രൂപയായി കുറയും, നേരത്തെ ഇത് 1000 രൂപയായിരുന്നു. 1000 രൂപ മുതൽ 25,000 രൂപ വരെയായിരുന്നു വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ ശിക്ഷ.അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഇടാക്കും. വാഹനത്തിൽ അമിതഭാരം കയറ്റലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കി കുറച്ചു. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറയ്‌ക്കാനാണ്‌ ഇപ്പോൾ തീരുമാനമായിരിക്കുന്നത്.റോഡിലെ അപകടങ്ങളും മറ്റും കുറയ്‌ക്കാൻ നിയമലംഘനത്തിന് കർശന നടപടികളും കനത്ത പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ മോട്ടാേർവാഹന ഭേദഗതി സെപ്‌തംബർ ഒന്നു മുതൽ നടപ്പാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് അറിയിച്ചത്. ഗതാഗത ലംഘനങ്ങൾക്ക്‌ പിഴ പത്തിരട്ടിവരെ വർദ്ധിപ്പിച്ചാണ്‌ കേന്ദ്രം നിയമം ഭേദഗതി ചെയ്‌തത്‌. വർദ്ധിപ്പിച്ച തുക 40–-60 ശതമാനം കുറയ്‌ക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടരുന്നു.മദ്യപിച്ച്‌ വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ എന്നിവയ്‌ക്കുള്ള പിഴ കുറയ്‌ക്കേണ്ടെന്നാണ്‌ ആലോചന. ലൈസൻസ്‌ ഒരു വർഷത്തിനകം പുതുക്കിയില്ലെങ്കിൽ വീണ്ടും ടെസ്റ്റ്‌ വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവ്‌ വന്നേക്കും. കേന്ദ്രം നിയമഭേദഗതി നടപ്പാക്കുംമുമ്പ്‌ കേരളം നിരവധി നിർദേശങ്ങൾ നൽകിയെങ്കിലും പരിഗണിച്ചിരുന്നില്ല. എതിർപ്പുമായി നിരവധി സംസ്ഥാനങ്ങൾ രംഗത്തെത്തിയതോടെയാണ്‌ പിഴത്തുക സംസ്ഥാനങ്ങൾക്ക്‌ നിശ്ചയിക്കാമെന്ന് പറഞ്ഞ്‌ കേന്ദ്രമന്ത്രി രംഗത്തുവന്നത്‌.

Post a Comment

0 Comments