കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫലം പുറത്തു വന്നപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ മുന്നില്‍. 3324 വോട്ടുകള്‍ക്കാണ് ഖമറുദ്ദീന്‍ മുന്നിട്ട് നില്‍ക്കുന്നത്. പൈവളിഗെ നഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കനത്ത പൊലീസ് സുരക്ഷയോടെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തില്‍ മാത്രം 2000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്കു കൂട്ടിയിരുന്നു. എന്നാല്‍ ഈ കണക്കു കൂട്ടലിനും അപ്പുറമുള്ള ഭൂരിപക്ഷമാണ് പഞ്ചായത്തില്‍ ഖമറുദ്ദീന് ലഭിച്ചിരിക്കുന്നത്.
0 Comments