കണ്ണൂർ: ജെ സി ഐ ഇന്ത്യയുടെ കണ്ണൂർ, വയനാട്, കാസറഗോഡ് ജില്ലകൾ ഉൾപ്പെടുന്ന മേഖല 19 ലെ ഏറ്റവും മികച്ച മെമ്പർക്കുള്ള അവാർഡ് കണ്ണൂർ ഹാന്റ്ലൂം സിറ്റി മെമ്പറും, ദേശീയ പരിശീലകയുമായ ഡോക്ടർ ഷെർണ ജെയിലാലിന് ലഭിച്ചു. ജെ സി ഐ ഹാന്റ്ലൂം സിറ്റിയുടെ പ്രസിഡണ്ട് രവീന്ദ്രനെ മേഖല 19 ലെ ഏറ്റവും മികച്ച പ്രസിഡണ്ടായും തിരഞ്ഞെടുത്തു.
തളിപ്പറമ്പ ലെക്സോട്ടിക ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് മേഖല പ്രസിഡണ്ട് ജെയിസൺ തോമസ് അവാർഡുകൾ വിതരണം ചെയ്തു.
ജെ സി എെ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ കെ വല്ലഭദാസ് മുഖ്യാതിഥിയായിരുന്നു. മുൻ ദേശീയ അദ്ധ്യക്ഷൻമാരായ അഡ്വ. എ വി വാമന കുമാർ, സന്തോഷ് കുമാർ, രാംകുമാർ മേനോൻ, മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് കെ പ്രമോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments