പകല്‍ പുരുഷന്‍, രാത്രിയില്‍ യക്ഷി; സ്ത്രീവേഷത്തില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്
Thursday, November 07, 2019
കണ്ണൂര്‍: കുന്നത്തൂര്‍ പാടിയില്‍ സ്ത്രീവേഷത്തില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമാണെന്ന് വ്യക്തമായി. മലപ്പട്ടം ചുഴലിയില്‍ താമസിച്ചിരുന്ന ശശിയുടെതാണ് മൃതദേഹം എന്ന് വ്യക്തമായി. ആശാരിജോലികള്‍ ചെയ്യുന്ന ശശി രാത്രിയില്‍ സ്ത്രീവേഷം കെട്ടി യക്ഷിയെന്ന് പറഞ്ഞ് നടക്കാറുണ്ടായിരുന്നു. ഇയാള്‍ക്ക് മനോവൈകല്യമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.
രാത്രിയില്‍ ചായം തേച്ച് ഭീകരരൂപത്തില്‍ ശശി നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്ത്രീവേഷം കിട്ടിയതിനെ തുടര്‍ന്ന് മുമ്പ് നാട്ടുകാര്‍ ഇയാളെ പിടികൂടുകയും ചെയ്തിരുന്നു.
ശശി ഉപജീവനത്തിനായി ആശാരി ജോലിയിലാണ് ഏര്‍പ്പെട്ടിരുന്നത്. പകല്‍ സമയത്തുള്ള ഇയാളുടെ സ്വഭാവത്തില്‍ ആര്‍ക്കും സംശയം തോന്നുകയില്ല. രാത്രിയാണ് പ്രച്ഛന്നവേഷത്തില്‍ കറങ്ങി നടക്കുന്നത്. അഡൂരിലെ തറവാട് വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് അവിടെത്തെ നാട്ടുകാരുമായി സ്വരചേര്‍ച്ച ഇല്ലാതായി. പിന്നീട് അവിടെ നിന്ന് താമസം മാറ്റുകയും ചെയ്തു.
കുന്നത്തൂര്‍ പാടിക്ക് സമീപമുള്ള വനപ്രദേശത്തു നിന്നും അഴുകി നിലയിലാണ് മൃതദേഹം പോലീസിന് ലഭിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. 45 വയസ്സുള്ള ഉള്ള ശശി അവിവാഹിതരാണ്.
0 Comments