കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന കലാേസവ ഒരുക്കങ്ങൾ സജീവമായി. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലാേത്സവ വിജയത്തിനായുള്ള വ്യത്യസ്തമായ പരിപാടികൾക്ക് രൂപം നൽകി വരുന്നു. കലോത്സവ പന്തൽ കാൽനാട്ടൽ കർമ്മം 9ന് പ്രധാന വേദിയായ ഐങ്ങാേത്ത് നടക്കും. നവംബർ 24 ന് ദൃശ്യവിസ്മയ കമ്മിറ്റിയും മീഡിയകമ്മിറ്റിയും സംയുക്തമായി ഒരുക്കുന്ന ദൃശ്യവിസ്മയ വിരുന്നോട് കൂടി കാഞ്ഞങ്ങാട് നഗരം കലോത്സവ ലഹരിയിലാവും. സബ് കമ്മിറ്റികൾ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പുരോഗതികൾ വിലയിരുത്തുകയും, കൂടുതൽ ഭംഗിയാക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തി വരുന്നു.
ഇതിനിടെ
കലാേത്സവ വേദികൾ നിർണ്ണയിക്കുമ്പോൾ ആദ്യഘട്ടത്തിൽ ഉൾപ്പെടാതിരുന്ന, കാഞ്ഞങ്ങാട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന അജാനൂർ ഇഖ്ബാൽ ഹയർ സെക്കന്ററി സ്കൂൾ, നീലേശ്വരം രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വേദി അനുവദിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ രണ്ടിടങ്ങളിലും വേദി അനുവദിച്ചേക്കും. അറബിക് കലോത്സവും പൂർണ്ണമായും ഇഖ്ബാലിലും, പടന്നക്കാട് കാർഷിക കോളേജ്, നെഹ്റു കോളേജ് എന്നിവിടങ്ങളിൽ അനുവദിച്ച വേദികളിൽ ഓരോന്ന് വീതം മൊത്തം രണ്ട് വേദികൾ നീലേശ്വരം രാജാസിലും അനുവദിച്ചേക്കും
0 Comments