സാമ്പത്തിക പ്രതിസന്ധി: താരിഫ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍

സാമ്പത്തിക പ്രതിസന്ധി: താരിഫ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍



മൊബൈല്‍ സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. താരിഫ് റേറ്റുകളില്‍ ഡിസംബര്‍ ഒന്നോടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വോഡാഫോണ്‍ ഐഡിയ പ്രസ്താവനയില്‍ അറിയിച്ചു

ഇതിനു പിന്നാലെയാണ് എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. മൊബൈല്‍ കോള്‍ നിരക്കിലും ഡേറ്റാ ചാര്‍ജിലും വര്‍ധനവുണ്ടാകും

ഇന്ത്യന്‍ വിപണിയിലെ ശക്തമായ മത്സരവും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വന്‍തുക കുടിശ്ശികയായി വന്നതിനേ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം.

സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് തങ്ങള്‍ക്ക് 50,921 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വോഡഫോണ്‍ ഐഡിയയുടെ വെളിപ്പെടുത്തല്‍. എയര്‍ടെലിന് 23,045 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ താരിഫ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കമ്ബനികളുടെ ഔദ്യോഗിക പ്രഖ്യാപനം.

എന്നാല്‍ നിരക്ക് വര്‍ധനവ് ഏത് രീതിയിലായിരിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയില്ല.

Post a Comment

0 Comments