മൂന്ന് കടകളിലെ കവര്‍ച്ചക്ക് പിന്നില്‍ ഒരേ സംഘമാണെന്ന് സൂചന; അന്വേഷണം ഊര്‍ജിതം
Tuesday, November 19, 2019
ഉപ്പള: ഉപ്പളയിലെ കടകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പള സിറ്റിസെന്ററില്‍ പ്രവര്‍ത്തിക്കുന്ന പത്വാടിയിലെ റഷീദിന്റെ ഫ്രണ്ട്‌സ് റെഡിമെയ്ഡ് കടയുടെ ഷട്ടറും ഗ്ലാസും തകര്‍ത്ത് ഒന്നേക്കാല്‍ ലക്ഷം രൂപയുടെ വസ്ത്രങ്ങളാണ് കവര്‍ന്നത്.കടയില്‍ നിന്ന് പ്രതിയുടെ വിരലടയാളങ്ങള്‍ ലഭിച്ചിട്ടില്ല. ഗ്ലൗസ് ധരിച്ചായിരുന്നു കവര്‍ച്ച നടത്തിയതെന്നാണ് വിവരം. മുഖം മൂടി ധരിച്ചെത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. ഉപ്പള ടൗണിലെ മോണുവിന്റെ പഴക്കടയുടെ ഷട്ടര്‍ തകര്‍ത്ത് 5,000 രൂപയും കവര്‍ന്നിരുന്നു. രണ്ട് ദിവസം മുമ്പ് ഉപ്പളയിലെ വീക്കെന്റ് വസ്ത്രക്കടയില്‍ നിന്ന് 80,000 രൂപയുടെ വസ്ത്രങ്ങളാണ് മോഷ്ടിച്ചത്.മൂന്ന് കടകളിലെയും കവര്‍ച്ചയ്ക്ക് പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
0 Comments