കൊറന്റൈനിലുള്ളവർക്ക് സൗത്ത് ചിത്താരി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ ഭക്ഷണം നൽകി



ചിത്താരി : ചിത്താരി ഹിമായത്തുൽ ഇസ്‌ലാം സ്‌കൂളിൽ ഒരുക്കിയ സെന്ററിൽ  കൊറന്റൈനിൽ കഴിയുന്നവർക്ക് സൗത്ത് ചിത്താരി  എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ   ഭക്ഷണം നൽകി. എസ് വൈ എസ് നേതാവ് അബ്ദുൽ ഖാദർ ഹാജിയിൽ നിന്നും കൊറന്റൈൻ കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് ബോംബെ ഏറ്റു വാങ്ങി . റഷീദ് കുളിക്കാട്‌ , സമീർ ചിത്താരി , അബ്ദുൽ റഹ്മാൻ തായൽ , ബഷീർ കൊവ്വൽ , അലി അക്ബർ ചിത്താരി എന്നിവർ  സംബന്ധിച്ചു.