നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ

നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ


കാഞ്ഞങ്ങാട്: നീലേശ്വരം സ്വദേശിനിയായ പതിനാറുകാരിയെ പീഡിപിച്ച സംഭവത്തിൽ കാഞ്ഞങ്ങാട് സൗത്ത് സ്വദേശി  ഷെരീഫ് പിടിയിൽ. 16 കാരിയെ കർണാടകയിലെ മടിക്കേരിയിൽ കൊണ്ട് പോയി പീഡിപ്പിച്ച  എന്നതാണ് ഇയാൾക്കെതിരെയുള്ള മൊഴി. ഇതോടെ കുട്ടിയുടെ പിതാവ് ഉൾപ്പെടെ കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം അഞ്ചായി.
നിലവിൽ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനി രണ്ടുപേർ കൂടി പിടിയിൽ ആകാനുണ്ട്.
നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.തുടർന്ന് അമ്മാവൻമാർ നൽകിയ  പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ നിലേശ്വരം പൊലീസ് പിടികൂടിയത്.