എസ് വൈ എസ് , എസ് കെ എസ് എസ് എഫ്, എസ് കെ എസ് ബി വി കൊളവയൽ ശാഖ അനുസ്മരണവും സമ്മാന വിതരണവും നടത്തി

എസ് വൈ എസ് , എസ് കെ എസ് എസ് എഫ്, എസ് കെ എസ് ബി വി കൊളവയൽ ശാഖ അനുസ്മരണവും സമ്മാന വിതരണവും നടത്തി

 

കൊളവയൽ:  എസ് വൈ എസ് , എസ് കെ എസ് എസ് എഫ്, എസ് കെ എസ് ബി വി കൊളവയൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നത നേതാക്കളായിരുന്ന റഈസുൽ മുഹഖ്ഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ (ന മ), ശംസുൽ ഉലമാ അബൂബക്ർ മുസ്ലിയാർ (ന മ), അനുസ്മരണ ദുആ മജ്ലിസും റബീഅ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'റൂഹീ ഫിദാക' ഓൺലൈൻ മീലാദ് പ്രോഗ്രാം വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. 


കൊളവയൽ ദാറുൽ ഉലൂം മദ്റസയിൽ വെച്ച് നടന്ന പരിപാടിയിൽ കൊളവയൽ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ബി മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം നിർവഹിച്ചു. കൊളവയൽ ജുമാ മസ്ജിദ് ഖത്വീബും SKSSF കാഞ്ഞങ്ങാട് മേഖല ട്രഷററുമായ ഉസ്താദ് ആരിഫ് അഹ്മദ് ഫൈസി അനുസ്മരണ പ്രഭാഷണവും ദുആയും നിർവഹിച്ചു.

പുണ്യ നബി മുഹമ്മദ് മുസ്തഫ സ യുടെ തിരുചര്യ അതുപോലെ പിന്തുടർന്ന് ആ സൽപാന്ഥാവിലേക്ക് നമ്മെ നയിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാന്മാരായ നേതാക്കളുടെ ജീവിതം നമുക്ക് മാതൃകയാണെന്ന് അദ്ദേഹം ഉണർത്തി.


SYS കൊളവയൽ ശാഖ ജനറൽ സെക്രട്ടറി കൊളവയൽ മുഹമ്മദ് അധ്യക്ഷപദം അലങ്കരിച്ച സദസ്സിൽ ദാറുൽ ഉലൂം മദ്റസ മുഅല്ലിം അബ്ദുൽ ഖാദിർ ഉസ്താദ് ഖിറാഅത്ത് പാരായണം നടത്തി. കൊളവയൽ ജമാഅത്ത് ജനറൽ സെക്രട്ടറി അഷ്റഫ് സമ്മാന വിതരണോദ്ഘാടനം നിർവഹിച്ചു. ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്നും ഹുദവി ബിരുദം നേടിയ മുഹമ്മദ് യാസീൻ ഹുദവി, ഹാഫിളുകളായ മുഹമ്മദ് സഫ്‌വാൻ, മുഹമ്മദ് ശാനിദ്, മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയിച്ച അമീന മുഹമ്മദ്, SKSSF കാഞ്ഞങ്ങാട് മേഖല നടത്തിയ ദർസേ ഹദീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ മുഹമ്മദ് ആദിൽ, ഫുആദ് സനീൻ, മുഹമ്മദ് റാഫിദ് തുടങ്ങിയവർക്കുള്ള ഉപഹാരവും സദസ്സിൽ വിതരണം ചെയ്തു.


SKSSF ശാഖാ പ്രസിഡന്റ് മുഷ്താഖ് അഹ്മദ് ഹുദവി സ്വാഗതവും ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ ഹുദവി നന്ദിയും പറഞ്ഞു. ബി കുഞ്ഞാമദ് ഹാജി, പനത്തടി കുഞ്ഞാമദ്, പാലക്കി അബ്ദുൽ റഹ്മാൻ ഹാജി, കെ വി അബ്ദുല്ല, കെ കെ അബ്ദുല്ല, റാഫി ഉസ്താദ്, അബ്ബാസ് ഉസ്താദ്, മുജീബ് ഉസ്താദ്, മുജീബ് ദാരിമി,

സുബൈർ കംടികാട്ത്ത്, മുസ്തഫ, റസാഖ് ടി, അഷ്റഫ് ടി, നദീം, ഷബീർ, സിദ്ദിഖ് ഹുദവി, ഷറഫുദ്ദീൻ, ഇഖ്ബാൽ, ഖാലിദ്, നദീർ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments