തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുകാരനായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണക്ക് വോട്ടില്ല. പൂജപ്പുര വാര്‍ഡിലാണ് അദ്ദേഹം താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ വോട്ടിംഗ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേര് തള്ളപ്പെടുകയായിരുന്നു. സംഭവത്തില്‍ ടിക്കറാം മീണ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
0 Comments