കലിഗ്രാഫിയിൽ സൂറത്ത് യാസീൻ: ആറാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം

കലിഗ്രാഫിയിൽ സൂറത്ത് യാസീൻ: ആറാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം

 



പൂച്ചക്കാട്:  ആറാം ക്ലാസുകാരൻ അറബി കലിഗ്രാഫിയിൽ  യാസീൻ സൂറത്ത് എഴുതി തയ്യാറാക്കി വിസ്മയം തീർത്തു.  പൂച്ചക്കാട് എ എം മൻസിലിൽ റാഷിദ് മുഹമ്മദിന്റെയും മാണിക്കോത്ത് റുഖിയയുടേയും മകൻ പതിനൊന്ന് വയസ്സുകാരൻ സൽമാനുൽ ഫാരിസാണ് ഒരു മാസത്തെ പ്രയത്നം വഴി യാസീൻ സൂറത്ത് കലിഗ്രാഫിയിൽ തയ്യാറാക്കിയത്.


പൂച്ചക്കാട് റൗളത്തുൽ ഉലൂം മദ്‌റസയിലെ ആറാം തരം വിദ്യാർത്ഥിയാണ് സൽമാനുൽ ഫാരിസ്.  മദ്റസയിലും സ്കൂളിലും കലാ മൽസരങ്ങളിലും ഫാരിസ് ഏറെ മികവ് പുലർത്തുന്നു.


സമസ്ത സ്ഥാപക ദിനത്തിൽ പൂർത്തിയാക്കിയ മനോഹരമായ കയ്യെഴുത്ത് പ്രതി സോഷ്യൽ മീഡിയയിലൂടെ വെളിച്ചം കണ്ടതോടെയാണ് പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റി ഫാരിസിന് പ്രത്യേക അനുമോദന പരിപാടി സംഘടിപ്പിച്ചത്. ജമാഅത്തിന്റെയും മദ്റസ മാനേജിംഗ് കമ്മിറ്റിയുടേയും മെമന്റോ പ്രസിഡന്റ് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി വിതരണം ചെയ്തു. ചടങ്ങിൽ നിരവധി സംഘടനകളുടെ അഭിനന്ദനം ഏറ്റുവാങ്ങിയ സന്തോഷത്തിലാണ് ഫാരിസ്.


17 വാർഡിന്റെ അനുമോദനം


17 ആം വാർഡിന്റെ അനുമോദനം മെമ്പർ ഹസീന മുനീർ വീട്ടിലെത്തി അറിയിച്ചു.  പൂച്ചക്കാട് 17 ആം വാർഡിൽ  കലാ കായിക വിദ്യഭ്യാസ സേവന പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് തന്റെ ഓണറേറിയത്തിൽ നിന്ന്  മാസം പ്രതി ഓരോരുത്തർക്കായി പാരിതോഷികം നൽകുമെന്ന് മെമ്പർ ഹസീന അറിയിച്ചു.  വിദ്യാർത്ഥികളെ സേവന പ്രവർത്തനങ്ങളിൽ തൽപരരാക്കലാണ് ലക്ഷ്യമെന്നും മെമ്പർ അറിയിച്ചു.


Post a Comment

0 Comments