മുക്കൂട് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കോവിഡ് കിറ്റ് വിതരണം ചെയ്ത് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി

മുക്കൂട് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കോവിഡ് കിറ്റ് വിതരണം ചെയ്ത് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി

 



അജാനൂർ : കോവിഡ് ദുരന്തത്തെ അതിജീവിച്ച് തിരികെ സ്‌കൂളിലേക്ക് വരുന്ന കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കാൻ സർക്കാരും , പൊതു ജനങ്ങളും കൂട്ടമായ പരിശ്രമം നടത്തി വരികയാണ് . അതിന്റെ ഭാഗമായി മുക്കൂട് എൽ.പി സ്‌കൂളിലേക്ക് ഇരുപത്തി മൂനാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി കുട്ടികൾക്ക് ഉപയോഗിക്കാൻ ആവശ്യമായ മാസ്കും , സാനിറ്റൈസറും നൽകി . 


സ്‌കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വാർഡ് മെമ്പറും , സ്‌കൂൾ വികസന സമിതി ചെയർമാനുമായ എം ബാലകൃഷ്ണൻ മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും നേതാവായ ടി പി ഖാലിദിൽ നിന്നും കിറ്റുകൾ ഏറ്റ് വാങ്ങി .


പ്രധാനാധ്യാപകൻ നാരായണൻ ഒയാളം , സ്‌കൂൾ പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം , വികസന സമിതി വൈസ് ചെയർമാൻ എം മൂസാൻ , സമിതി അംഗം ഗംഗാധരൻ , ഫൈസൽ മുക്കൂട് , മുസ്ലിംലീഗ് , യൂത്ത് ലീഗ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു

Post a Comment

0 Comments