കൊളവയൽ: അജാനൂർ പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റിവിലേക്ക് പുതുമണവാളൻ മുഹമ്മദ് അനസും കൈകോർത്തു. കൊളവയലിലെ വിവാഹ വീട്ടിൽ വെച്ച് അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി സിക്രട്ടറി മുനീർ പാലായിക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ചടങ്ങിൽ കെഎം മുഹമ്മദ് കുഞ്ഞി,എ.ഹമീദ് ഹാജി, കരീം കൊളവയൽ, മുഹമ്മദ് കുഞ്ഞി കൊളവയൽ, എ.അബ്ദുല്ല, ശിഹാബ് പാലായ്, അമ്മാനത്ത് ഹാജി, കുഞ്ഞഹമ്മദ് പാലായ്, ഹസൈനാർ എന്നിവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ