കാഞ്ഞങ്ങാട്: രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം മുഴുവന്‍ പ്രശ്‌നങ്ങളെയും മറവിലാഴ്ത്തി മനസുകളില്‍ വര്‍ഗീയത വളരുന്നതായി പ്രശസ്ത സാമ്പത്തിക ശാസ്ത്ര ജ്ഞനും ഫാസിസ്റ്റ് വിരുദ്ധ ചിന്തകനുമായ ഡോ.പരകാല പ്രഭാകർ. കാഞ്ഞങ്ങാട് സെക്യുലര്‍ ഫോറം കാഞ്ഞങ്ങാട് ബിഗ് മാളില്‍ സംഘടിപ്പിച്ച മ തേതരത്വ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നോട്ട് നി രോധനം, കോവിഡ് കാലത്തുണ്ടായ അതിഥി തൊഴിലാളികളുടെ മരണം അടക്കമുള്ള മുഴുവന്‍ പ്രശ്‌നങ്ങളും മറവിയിലാഴ്ത്താന്‍ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ സാധിക്കുന്നു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ബി.ജെ.പി-സംഘപരിവാര്‍ എന്നിവയുടെ പിടിത്തത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് കരുതുന്നത് ശരിയല്ല. കേരളം അടക്കം മനസുകളിലേക്ക് വ്യാപിക്കുന്ന വര്‍ഗീയതയ്ക്ക് ഇരയായി മാറി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ക്രമേണ അപകടത്തിലാണ്. പാര്‍ല മെന്റില്‍ ബില്ലുകള്‍ ചോദിക്കാതെ പാസാക്കുന്നു. അത് പിന്‍വലിക്കുന്നു. കാര്‍ഷിക ബില്ലില്‍ അത് രാജ്യം കണ്ടതാണ്. രാജ്യത്തെ തൊഴിലില്ലായ്മ കൂടിയ നിരക്കിലാണ്. യുവാക്കളില്‍ 24 ശതമാനം തൊഴിലില്ലായ്മയാണ് രാജ്യത്തുള്ളത്. റെയില്‍വേയില്‍ സാങ്കേതിക വിഭാഗത്തിലല്ലാതെ 35000 തൊഴിലവസരങ്ങള്‍ക്കായി ഇന്റര്‍വ്യുവിന് എത്തിയത് ഒരു കോടിക്ക് മുകളില്‍ തൊഴിലില്ലാത്ത യുവാക്കളാണ്.
രാജ്യവുമായി ബന്ധപ്പെട്ട ഒരു കണക്കും ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. രാജ്യത്തെ ഏറ്റവും ന്യൂനപക്ഷമായ മുസ്ലിംകള്‍ അവഗണിക്ക പ്പെടുന്ന സ്ഥിതിയാണുള്ളത്. രാജ്യം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാറില്‍ ഒരു മുസ്ലിം ന്യൂനപക്ഷ മന്ത്രി പോലുമില്ല. രാജ്യസഭയില്‍ മുസ്ലിം എം.പിയില്ല. ഗുജറാത്ത്, യു.പി നിയമസഭകളില്‍ ബി.ജെ.പിക്ക് മുസ്ലിം ന്യൂനപക്ഷ അംഗമില്ല. ആദ്യ ഘട്ടത്തില്‍ സിക്തര്‍ ഭക്തിനെ പോലുള്ളവരെ മുന്‍ നിര്‍ത്തി ബി.ജെ.പി മുസ്ലിം പ്രീണനം നടത്തിയിരുന്നു. എന്നാല്‍ അത് ഇ പ്പോള്‍ തിരസ്‌കാരത്തി ലെക്ക് നീങ്ങിയിരിക്കുകയാ ണെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു.
ഫോറം ചെയര്‍മാന്‍ അഡ്വ.ടി.കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു.പരകാല പ്രഭാകരന്റെ ആരൂഡം വളഞ്ഞ നവ ഇന്ത്യ എന്ന പുസ്തകത്തി ന്റെ പ്രകാശനം ആദ്യ പ്രതി ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എക്ക് നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാതക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ.അജയകുമാര്‍ കോ ടോത്ത് സ്വാഗതം പറഞ്ഞു. ഡോ.ഖാദര്‍ മാങ്ങാട്, എ ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. പ്രഭാഷണത്തിന് ശേഷം സദസ്യരുമായി പരകാല പ്രഭാകർ സംവാദവും നടത്തി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ