*അമ്പലത്തറ:* പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് ഏപ്രിൽ17ന്ആരംഭിക്കും. ഉറൂസ് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഉറൂസിൻ്റെ സമാപന ദിവസം നൽകുന്ന ഭക്ഷണവിതരണത്തിലേക്കുള്ള ഫണ്ട് കൈമാറ്റവും നടത്തി. ഉറൂസ് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നൗഷാദ് കാസിം അമ്പലത്തറ നിർവഹിച്ചു. ഉറൂസിന്റെ സമാപന ദിവസം നൽകുന്ന ഭക്ഷണആവശ്യത്തിലേക്ക് ജമാഅത്ത് അംഗങ്ങൾ നൽകുന്ന ഫണ്ടിൻ്റെഉദ്ഘാടനം ജമാഅത്ത് മെമ്പർമാരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ട് ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ , അബൂബക്കർ മാസ്റ്റർനിർവ്വഹിച്ചു.ചെയർമാൻ സ്വാലിഹ് വൈറ്റ് ഹൗസ് അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് മുനീർ ഫൈസി ഇർഫാനി, മുൻ ജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാർ ഹാജി പറക്കളായി, കെ.എം ,അബ്ദുൽ റഹിമാൻ, മുഹമ്മദ് ഹാജി മുനമ്പം എന്നിവർ സംസാരിച്ചു.
0 Comments