മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി രണ്ട് വനിതകള്‍. ജയന്തി രാജനും, ഫാത്തിമ മുസാഫറും അസിസ്റ്റന്റ് സെക്രട്ടറിമാർ. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ആയി പി കെ കുഞ്ഞാലിക്കുട്ടി തുടരും.
മുതിർന്ന നേതാക്കൾ തൽസ്ഥാനത്ത് തുടരും. സാദിഖലി ശിഹാബ് തങ്ങൾ ചെയർമാൻ. പ്രസിഡന്റ് ഖാദർ മൊയ്‌തീൻ. ചെന്നൈയിൽ ചേർന്ന ലീഗ് ദേശീയ കൗൺസിൽ യോഗത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
ഭാരവാഹികള്‍- പ്രൊഫ കെ.എം ഖാദർ മെയ്തീന്‍ (പ്രസിഡന്‍റ്),സാദിഖലി ശിഹാബ് തങ്ങൾ(ചെയർമാൻ),പി.കെ കുഞ്ഞാലിക്കുട്ടി(ജന. സെക്രട്ടറി)
കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീർ, അഡ്വ.ഹാരിസ് ബീരാൻ എംപി, മുനവർ അലി തങ്ങൾ എന്നിവരെ ലീഗ് ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
0 Comments