കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് കുവൈറ്റ് കമ്മിറ്റിയുടെ റംസാൻ റിലീഫ് വിതരണോൽഘാടനം ജമാഅത്ത് സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി ഹാജി നിർവഹിച്ചു. മഹൽ ഖത്തീബ് ഷാക്കിർ അൽ കാസിമി പ്രാർത്ഥന നടത്തി. കുവൈറ്റ് കമ്മിറ്റി രക്ഷാധികാരി മാട്ടുമ്മൽ ബഷീർ, റാഷിദ് കൊവ്വൽ, ഷാഹുൽ, സി എച്ച് മുഹമ്മദ് കുഞ്ഞി, സി.കെ കരീം, പി കെ കുഞ്ഞബ്ദുല്ല ഹാജി ജിദ്ദ, അഷറഫ് ചാപ്പയിൽ, ബഷീര്‍ മാട്ടുമ്മല്‍,ശരീഫ് മിന്ന, സി.കെ ശിഹാബ്, സി.എം ഖാദർ ഹാജി, ഫസല്‍ ചിത്താരി എന്നിവർ സംബന്ധിച്ചു.
0 Comments