അബുദാബി: അബുദാബി മോഡൽ സ്കൂളിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി നാടിന്റെ അഭിമാനമായ കാഞ്ഞങ്ങാട് ബളാലിലെ മുഹമ്മദ് സിനാനെ അബുദാബി - പരപ്പ മേഖല കെഎംസിസി ഉപഹാരം നൽകി അനുമോദിച്ചു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇഫ്ത്താർ സംഗമ പരിപാടിയുടെ നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സൽ ഹോസ്പിറ്റൽ എം ഡി ഡോ.ശെബീർ നെല്ലിക്കോട് ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് പി കെ മുജീബ് പരപ്പ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെഎംസിസി യുഎഇ നാഷണൽ ട്രഷർ യു അബ്ദുല്ല ഫാറൂഖി, അബുദാബി സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് വി കെ ശാഫി, കാസർകോട് ജില്ലാ പ്രസിഡണ്ട് പി കെ അഹമ്മദ് ബല്ലാകടപ്പുറം, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീംലീഗ് പ്രസിഡണ്ട് എം പി ജാഫർ, കമ്മിറ്റി രക്ഷാധികാരികളായ ബഷീർ എടത്തോട്, ഖാലിദ് ക്ലായിക്കോട്, ട്രഷർ റഷീദ് കല്ലംഞ്ചിറ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റാഷിദ് എടത്തോട് സ്വാഗതം പറഞ്ഞു.
പരപ്പ ക്ലായിക്കോട്ടെ കെ പി മൊയ്തീൻ കുഞ്ഞിയുടെയും ബളാൽ കല്ലംഞ്ചിറയിലെ അഞ്ചില്ലത്ത് ജമീലയുടെയും മകനാണ് മുഹമ്മദ് സിനാൻ.
0 Comments