അറേബ്യൻ മണലാരണ്യത്തിൽ സൗഹൃദത്തിന്റെ വസന്തകാലം തീർക്കാൻ മഹല്ല് സംഗമവുമായി പ്രവസികളായ അതിഞ്ഞാൽ നിവാസികൾ

അബുദാബി : ഉറ്റവരെയും ഉടയവരെയും വിട്ട് കുടുംബം പോറ്റാനായി  നാടിന്റെയും സമൂഹത്തിന്റെയും നന്മക്കായി കടൽ കടന്ന് തൊഴിൽ തേടി പോയ നാട്ടിൽ അന്നം തരുന്ന നാടിനോടുള്ള ബഹുമാനവും മാതൃ രാജ്യത്തോടുള്ള മുഹബ്ബത്തും ഹൃദയാന്തരങ്ങളിൽ വിരിയിച്ച് കാഞ്ഞങ്ങാട് അതിഞ്ഞാലിലെ പ്രവാസികളായ മഹല്ല് നിവാസികൾ വസന്തത്തിന്റെ സൗഹൃദ കൂട്ടായ്മാ ഒരുക്കാൻ വീണ്ടുമൊരു മഹല്ല് സംഗമത്തിന് ഒരുങ്ങുകയായി. പ്രവാസ ലോകത്ത് ഇത് മൂന്നാം തവണയാണ് മഹല്ല് സംഗമത്തിന് വേദിയൊരുങ്ങുന്നത് , കഴിഞ്ഞ റമദാന് മുമ്പ് അതിഞ്ഞാൽ നിവാസികളായ പ്രവാസികൾ അറേബ്യൻ മണലരാണ്യത്തിൽ വെച്ച് തങ്ങളുടെ കായിക പെരുമ വിളിച്ചോതി സംഘടിപ്പിച്ച അതിഞ്ഞാൽ സോക്കർ ലീഗ് വൻ ജന ശ്രദ്ധയാകർശിക്കുകയും ഗംഭീര വിജയമായി മാറുകയും ചെയ്തിരുന്നു. ഈ വരുന്ന നവമ്പർ മൂന്നിന് അബൂദാബി യിലെ മദീനാസായിദ് കോംപ്ലക്സിലെ പാർട്ടി ഹാളിൽ വെച്ചാണ് മഹല്ല് സംഗമം സംഘടിപ്പിക്കുന്നത് , യുഎഇ യിലെ വിവിധ എമിറേറ്റ്സുകളിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും അതിഞ്ഞാൽ നിവാസികളായ പ്രവാസി കൾ ഈ മഹനീയ ഉദ്യമത്തിൽ പങ്ക് ചേരും . അഷ്‌റഫ് ബച്ചൻ , ഫാറൂക്ക് മൊയ്തീൻ , ശിഹാബ് പാരീസ്, ഖാലിദ്‌ അറബിക്കാടത്ത്, മുഹമ്മദ്‌ കുഞ്ഞി കല്ലായി, സലീം സിബി തുടങ്ങിയ വരുടെ കീഴിൽ മഹല്ല് സംഗമത്തിനായി വിപുലമായ കമ്മിറ്റിയും നിലവിൽ വന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ