അധികൃതര്‍ പിന്‍മാറി, അജാനൂര്‍ കടപ്പുറത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ ബണ്ട് കെട്ടാന്‍ തുടങ്ങി
Wednesday, October 11, 2017
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവെത്തി തീരദേശ വികസന കോര്‍പറേഷന്‍ അധികൃതരോട് ബണ്ട് കെട്ടാന്‍ നിര്‍ദ്ദേശം നല്‍കിയ അജാനൂര്‍ കടപ്പുറത്ത് അവര്‍ ബണ്ട് കെട്ടാന്‍ ഫണ്ടില്ലായെന്ന് പറഞ്ഞ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബണ്ട് കെട്ടാന്‍ തുടങ്ങി. കരയിടിച്ചല്‍ ശക്തമായതിനെ തുടര്‍ന്ന് അപകടവസ്ഥയിലായ അജാനൂര്‍ കടപ്പുറത്തെ മീന്‍ പിടിത്ത കേന്ദ്രത്തെ സംരക്ഷിക്കാന്‍ ബണ്ട് കെട്ടാന്‍ കഴിഞ്ഞ ദിവസം അജാനൂര്‍ കടപ്പുറത്ത് എത്തിയ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു തീരദേശ വികസന കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തീരദേശ വികസന കോര്‍പറേഷന്‍ അധികൃതര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് 500 പേരുടെ നേതൃത്വത്തിലാണ് ബണ്ട് കെട്ടാന്‍ തുടങ്ങിയിരിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്യുന്ന നൂറ്റിരപതോളം തൊഴിലാളികളും ഇരുന്നൂറ്റിമ്പ തോളം വരുന്ന നാട്ടുക്കാരും ചേര്‍ന്ന് എണ്ണു റോളം ചാക്കുകളും കളയും ഓലയും അടുക്കി വെച്ചാണ് ചിത്താരി പുഴയുടെ ഗതി തിരിച്ചു വിടാനായി ബണ്ട് കെട്ടാന്‍ തുടങ്ങിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീബ സതീശന്‍, പാര്‍വതി നാരായണന്‍, ഹാജറ എന്നിവരും നാട്ടുക്കാരുടെ ബണ്ട് കെട്ടലിനെ സഹായിക്കാനായി രംഗത്തുണ്ട്.
0 Comments