കാഞ്ഞങ്ങാട്: ജന്മദിനത്തില്‍ മിഠായി നല്‍കി ആഘോഷിക്കുന്ന പതിവു രീതിയില്‍ നിന്ന് വേറിട്ട് 'പിറന്നാള്‍ ചെടി' വിദ്യാലയത്തിലെ ഉദ്യാനത്തിലേക്ക് നല്‍കി ആഘോഷിക്കുകയാണ് ചിത്താരി ഹിമായത്തുല്‍ ഇസ്ലാം ഏ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ജന്മദിന ദിവസം കുട്ടികള്‍ ചെടിച്ചട്ടിയില്‍ പൂ ചെടി കൊണ്ട് വന്ന് അസംബ്ലിയില്‍ പ്രഥമാധ്യാപകനെ ഏല്‍പ്പിക്കുമ്പോള്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ആശംസകള്‍ നേരും . കഴിഞ്ഞ ദിവസം നാലാം തരത്തിലെ ആയിഷത്ത് മിസ്ബാന 'പിറന്നാള്‍ ചെടി ' അസംബ്ലിയില്‍ പ്രഥമാധ്യാപകന്‍ എന്‍.കുഞ്ഞാമ്മദ് മാസ്റ്ററെ ഏല്‍പ്പിച്ചു കൊണ്ട് വ്യത്യസ്തമായ ജന്മദിനാഘോഷത്തിന് തുടക്കം കുറിച്ചു. അധ്യാപകരായ പവിത്രന്‍, ഹംസ, ദിവ്യ കുമാരി എന്നിവര്‍ സംസാരിച്ചു.
0 Comments