കോട്ടച്ചേരി മേല്‍പാലം: തടസ്സമായ മരങ്ങള്‍ മുറിച്ചു മാറ്റി

കോട്ടച്ചേരി മേല്‍പാലം: തടസ്സമായ മരങ്ങള്‍ മുറിച്ചു മാറ്റി

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പാലത്തിന്റെ നിര്‍മാണത്തിനു തടസ്സമായി നിന്ന മരങ്ങള്‍ മുറിച്ച് മാറ്റി തുടങ്ങി. ഏപ്രില്‍ 14നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ തറക്കല്ലിട്ട മേല്‍പാല നിര്‍മാണം മരത്തിലും വൈദ്യുതി തൂണിലും തട്ടിയാണ് നീണ്ടു പോയത്. വനം വകുപ്പിന്റെ അനുമതി കിട്ടാഞ്ഞതാണു മരം മുറിച്ചു മാറ്റാനുളള കാലതാമസത്തിന് കാരണമായതെന്നും പറയുന്നു. തെങ്ങ് അടക്കം 118 മരങ്ങളാണ് മുറിച്ചു മാറ്റേണ്ടത്. ആഴ്ചകള്‍ക്ക് മുമ്പെ കരാറുകാരന്‍ നിര്‍മാണ സാമഗ്രികളുമായി സ്ഥലത്തെത്തിയെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കി നല്‍ക്കാത്തതിനാല്‍ നിര്‍മാണം ആരംഭിക്കാനായില്ല. മരം മുറി തുടങ്ങിയെങ്കിലും വൈദ്യുത തുണുകള്‍ മാറ്റുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. വൈദ്യുത തൂണില്‍ തട്ടിയാകുമോ ഇനി പണി നീളുകയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വേഗത്തില്‍ പണി തുടങ്ങുമെന്നും മേല്‍പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രി പ്രസംഗിച്ചിരുന്നു. എന്നാല്‍75 ദിവസം പിന്നിട്ടിട്ടും പണി തുടങ്ങാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞിട്ടില്ല.

Post a Comment

0 Comments