ബേക്കല്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്റെ കൈയില്‍ നിന്ന് ഹുക്കയും പുകയില ശേഖരവും പിടിച്ചെടുത്ത് രക്ഷിതാവ് ബേക്കല്‍ പൊലീസിന് കൈമാറി. തച്ചങ്ങാട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കൈയില്‍ നിന്നാണ് ഒന്നിച്ചിരുന്ന് പുകവലിക്കുന്ന ഉപകരണമായ ഹുക്കയും ലഹരി പകരാനുള്ളതെന്ന് സംശയിക്കുന്ന പ്രത്യേകതരം പുകയിലയും കണ്ടെത്തിയത്. ഇത്തരം സംവിധാനങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുന്ന സംഘം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു. മറ്റ് വിദ്യാര്‍ത്ഥികളുടെ കൈവശവും ഇത്തരം ഉപകരണങ്ങള്‍ എത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. 37 പാക്കറ്റ് ഇ സിഗരറ്റ് പാക്കറ്റുമായി കാസര്‍കോട്ടെ ഒരു യുവാവ് നഗരത്തില്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ്.
0 Comments