കാഞ്ഞങ്ങാട് നഗരത്തില്‍ കെ.എസ്.ടി.പി റോഡില്‍ അപകട കെണിയായി വന്‍ കുഴി

കാഞ്ഞങ്ങാട് നഗരത്തില്‍ കെ.എസ്.ടി.പി റോഡില്‍ അപകട കെണിയായി വന്‍ കുഴി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ അപകട ഭീഷണിയായി അഗാധ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നു. സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെയും ഇക്ബാല്‍ ജംഗ്ഷനുമിടയിലാണ് കെ.എസ്.ടി.പി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിയില്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴി കാല്‍നടയാത്രകാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. കുഴി നന്നാക്കുവാന്‍ കെ.എസ്.ടി.പി അധികൃതരോട് ആവശ്യ പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ അതിന് തയ്യാറായിട്ടില്ലായെന്ന പരാതിയുണ്ട്. ഓട്ടെറെ വാഹനങ്ങള്‍ ദിനം പ്രതി പോകുന്ന കെ.എസ്.ടി.പി റോഡില്‍ ഇത്തരമൊരു കുഴി രൂപ പ്പെട്ടിരിക്കുന്നത് യാത്രക്കാര്‍ക്കിടയിലും ജനത്തിനിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Post a Comment

0 Comments