
കാസർകോട്: ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മലയോരത്തെ വിമത കോൺഗ്രസ് നേതാവുമായ ജെയിംസ് പന്തമാക്കലിന്റെ വീട്ടിൽ റെയ്ഡ്. കോഴിക്കോട് വിജിലൻസ് പ്രത്യേക യൂണിറ്റും ആദായനികുതി വകുപ്പും സംയുക്തമായാണ് വീടും ഓഫീസും റെയ്ഡ് നടത്തിയത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് പരിശോധനയെന്ന് അറിയുന്നു. പുലർച്ചെ അഞ്ചു മണിക്ക് തന്നെ റെയ്ഡ് തുടങ്ങിയിരുന്നു. പുലർച്ചെ എത്തിയ വിജിലൻസ് സംഘമാണ് വീട്ടുകാരെ വിളിച്ചു എഴുന്നേൽപ്പിച്ചത്. വീട്ടുകാർ എഴുന്നേറ്റ് പുറത്തിറങ്ങുമ്പോൾ കണ്ടത് മുറ്റത്തു നിറയെ പോലീസുകാരെയും വിജിലൻസ് ഉദ്യോഗസ്ഥരെയുമായിരുന്നു. പന്തമാക്കാൻ ഉൾപ്പടെ ആരെയും പുറത്തു പോകാൻ അനുവദിക്കാതെ ആയിരുന്നു റെയ്ഡ്. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ഡി ഡി എഫ് എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി തെരെഞ്ഞെടുപ്പിൽ മത്സരിച്ചാണ് പന്തമാക്കാൻ പഞ്ചായത്ത് ഭരണം പിടിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് സീറ്റും ഡി.ഡി.എഫ് നേടിയിരുന്നു. സി.പി.എമ്മിന്റെ സഹായവും തിരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിക്ക് ലഭിച്ചതിനാല്‍ വലിയ ഭൂരിപക്ഷമാണ് നേടാന്‍ കഴിഞ്ഞത്. ഇതിനിടയിലാണ് ഇവരുടെ പ്രധാന നേതാവായ ജയിംസ് പന്തമാക്കലിനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി
0 Comments