ആലംപാടി: ആലംപാടി ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ ഗുരുതര വൃക്ക രോഗ ത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ഗൃഹനാഥന് കൈത്താങ്ങായി ആലംപാടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ്‌ക്ലബ്ബ്(ആസ്‌ക് ആലംപാടി)ജിസിസി രംഗത്ത്. ഗൃഹനാഥനുള്ള ചികില്‍സ സഹായം മംഗലാപുരം ആസ്പത്രിയി ലെത്തി ആസ്‌ക് ജിസിസി അംഗംഅസീസ് കാസി ക്ലബ്ബ് പ്രസിഡന്റ് അല്‍ത്താഫ് സി എ എന്നിവര്‍ കൈമാറി.അബ്ബാസ് ഖത്തര്‍,ഗപ്പു ആലംപാടി, കാദര്‍( കാഹു) തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments