അഗതിമന്ദിരത്തിലെ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; യൂത്ത് ലീഗ് നേതാവ് റിമാൻഡിൽ

അഗതിമന്ദിരത്തിലെ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; യൂത്ത് ലീഗ് നേതാവ് റിമാൻഡിൽ

കോഴിക്കോട്: അഗതി മന്ദിരത്തിലെ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യൂത്ത് ലീഗ് നേതാവ് റിമാൻഡിൽ. യൂത്ത് ലീഗ് മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുല്ലാളൂര്‍ ചെരച്ചോറ മീത്തല്‍ മുഹമ്മദ് റാഫിയെയാണ് കോഴിക്കോട് പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മടവൂര്‍ സി എം മഖാമിന് കീഴിലെ അഗതി മന്ദിരത്തിലെ വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

മടവൂര്‍ സി എം മഖാമിനു കീഴിലെ അഗതി മന്ദിരത്തില്‍ താമസിച്ചു പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്. പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ യൂത്ത് ലീഗ് നേതാവായ മുഹമ്മദ് റാഫി നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയും ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

പിന്നീട് വിദ്യാര്‍ത്ഥിയെ പള്ളിക്ക് സമീപം ഇറക്കി വിട്ടു. കാറില്‍ നിന്നും പുറത്തിറത്തിറങ്ങിയ വിദ്യാര്‍ത്ഥി കാറിന്റെ നമ്പര്‍ കുറിച്ചെടുക്കുകയും വിവരം രക്ഷിതാക്കളെയും സ്ഥാപന അധികൃതരെയും അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കുന്ദമംഗലം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോള്‍ മൂന്ന് മാസം മുമ്പ് മുഹമ്മദ് റാഫിക്ക് വില്‍പ്പന നടത്തിയതായി കണ്ടെത്തി. ഇതോടെയാണ് റാഫിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments