ബസുകള്‍ കയറാതെ വിജനമായി അലാമിപള്ളി ബസ് സ്റ്റാന്റ്; ബസുകള്‍ കയറ്റുമെന്ന് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍

ബസുകള്‍ കയറാതെ വിജനമായി അലാമിപള്ളി ബസ് സ്റ്റാന്റ്; ബസുകള്‍ കയറ്റുമെന്ന് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍


കാഞ്ഞങ്ങാട്: കെട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത്  മാസങ്ങള്‍ കഴിഞ്ഞിട്ടും അലാമിപള്ളി ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറാത്തത് വിവാദമാകുന്നു. ബസുകള്‍ നിര്‍ത്തിക്കാന്‍ ശ്രമിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അറിയിച്ചു. അതിനായി ബസുടമകളുമായി സംസാരിച്ചതായും ഇന്ന് രാവിലെ പ്രസ് ഫോറത്തില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കൂട്ടി ചേര്‍ത്തു. ബസ് സ്റ്റാന്റിന് ഇപ്പോഴും ജീവന്‍ വെച്ചിട്ടില്ല. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ കയറിയിറങ്ങുന്നുണ്ട് എന്നല്ലാതെ കാര്യമായി ജനത്തിന് ഗുണം അലാമിപള്ളി ബസ്റ്റാന്റ് കൊണ്ട് ഇതുവരെ ഉണ്ടായിട്ടില്ല. ആളുകള്‍ ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ് അലാമിപള്ളി ബസ് സ്റ്റാന്റുള്ളത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും കോട്ടച്ചേരി ബസ് സ്റ്റാന്റില്‍ തന്നെയാണ് ആളുകള്‍ കൂടുതല്‍ ഇറങ്ങുന്നതും കയറുന്നതും. മിക്ക ബസുകളും അലാമിപളളി ചുറ്റി കോട്ടച്ചേരിയിലേക്ക് പോകുന്നതിനാല്‍ അലാമിപള്ളി ബസ് സ്റ്റാന്റിന് ഇപ്പോഴും പ്രസക്തിയില്ല. കൃത്യമായ ഇടപെടലുകള്‍ നഗരസഭയുടെ ഭാഗത്ത് നിന്നുമുണ്ടാകാത്തതാണ് അലാമിപള്ളി ബസ് സ്റ്റാന്റിന് ഇത്തര മൊരു ദുര്‍ഗതി വരാന്‍ കാരണമായിരിക്കുന്നത്. ആളൊഴിഞ്ഞ് ഇങ്ങനെയൊരു ബസ് സ്റ്റാന്റിനാണോ, നേരത്തെയുള്ള നഗരസഭകള്‍ കഷ്ടപ്പെട്ട് ഹഡ്കോ വായ്പയോട് കൂടി അലാമിപള്ളി ബസ് സ്റ്റാന്റുണ്ടാക്കിയിരിക്കുന്നത് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Post a Comment

0 Comments