കാഞ്ഞങ്ങാട്: മഴ വന്നാല്‍ ഒന്ന് ഇരിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍. മേല്‍ക്കുരയിലുള്ള ദ്വാരത്തിലൂടെ മഴ വെള്ളം ചോര്‍ന്നൊലിക്കുന്നു. നല്ല ശക്തമായ മഴ പെയ്താല്‍ പിന്നെ യാത്രകാര്‍ക്ക് ഒന്ന് ഇരിക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണുള്ളത്. പ്ലാറ്റ് ഫോമില്‍ മുഴുവന്‍ വെള്ളം കെട്ടി നിന്ന് യാത്രകാര്‍ക്ക് പെട്ടന്ന് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. മുതിര്‍ന്നവരും, രോഗികളുമായ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ കടുത്ത ദുരവസ്ഥയുണ്ടാവുക. അവര്‍ക്ക് സ്‌റ്റേഷനില്‍ എത്തിയാല്‍ ഏതെങ്കിലും ട്രെയിന്‍ വന്നാല്‍ പെട്ടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയുണ്ട്. പഴയ പ്ലാറ്റ് ഫോമിന്റെ മേല്‍ക്കുരയിലെ വിടവിലൂടെയാണ് വെള്ളം പ്ലാറ്റ്ഫോമിലേക്ക് ഒഴുകി വരുന്നത്.
0 Comments