
കാസര്‍കോട് : പെരിയ കല്യാട്ടെ ഇരട്ടകൊലപാതകത്തിനെ തുടര്‍ന്ന് യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയെന്ന കേസില്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം സി ഖമറുദ്ദിനെതിരെയും കോണ്‍ഗ്രസ് നേതാവ് എ ഗോവിന്ദന്‍ നായര്‍ക്കെതിരെയും കീഴ്‌കോടതി പുറപ്പെടുവിച്ച വാറണ്ട് ഹൈക്കോടതി തടഞ്ഞു.
യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എന്ന നിലക്ക് എം സി ഖമറുദ്ദിന്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയെന്നാണ് കേസ്. തങ്ങളെ പ്രതികളാക്കി കോട്ടയം മണിമല പോലീസ് നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വാറണ്ട് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് യു ഡി എഫ് നേതാക്കള്‍ക്കെതിരെ വാറണ്ടയച്ചിരുന്നത്. ഹര്‍ജി പരിഗണനയിലിരിക്കെ വാറണ്ടയച്ച നടപടി ഹരജിക്കാര്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ഹര്‍ജി പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ വാറണ്ട് സ്റ്റേ ചെയ്യുകയായിരുന്നു.
0 Comments