പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്



കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ വീണ്ടും വിജിലന്‍സ്. പാലത്തിനായി മുന്‍കൂര്‍ പണം അനുവദിച്ചതിനെതിരെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഇബ്രാഹിം കുഞ്ഞിന് പാലം നിര്‍മാണത്തില്‍ തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് വിജിലന്‍സ് ഉന്നയിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാക്കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പലിശ കുറച്ചതു വഴി 56 ലക്ഷം സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. മുന്‍ മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Post a Comment

0 Comments