
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയുള്ള ഹണിട്രാപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി കേരള പൊലീസ് എത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ പേരുകളില്‍ പ്രൊഫൈല്‍ നിര്‍മിച്ച് റിക്വസ്റ്റ് അയച്ച് ചങ്ങാത്തം സ്ഥാപിച്ച ശേഷം സ്വകാര്യ വിഡിയോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. കൈക്കലാക്കിയ വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അയച്ചു കൊടുക്കുമെന്നായിരിക്കും ഇവരുടെ ഭീഷണി.
കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രോള്‍ മുഖേനയാണ് ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ഇത്തരം ചതിയില്‍ പെടാന്‍ സാധ്യത ഉള്ളവര്‍ക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് നല്‍കിയിരിക്കുന്നത്.
0 Comments