കാഞ്ഞങ്ങാട്: ലോകാരോഗ്യ ദിനത്തിൽ മാവുങ്കാൽ സഞ്ജി വനി ഹൃദയാലയത്തിൽ ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാറും ഹൃദയ ശ്വാസോശ്വാസ ഉദ്ധീപന പരിശീലനവും, ആനന്ദാശ്രമം മുതൽ മാവുങ്കാൽ വരെ കൂട്ട നടത്തവും നടന്നു. രാവിലെ നടന്ന പരിപാടിയിൽ ഹോസ്പിറ്റൽ ഡയറക്ടർ നാരായണൻകുളങ്ങര അധ്യക്ഷത വഹിച്ചു. മാനേജിംങ് ഡയറക്ടർ രവികുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. സഞ്ജീവനി ഹൃദയാലയ ഹൃദ്രോഗ വിദഗ്‌ദൻ ഡോ: സബിൻ ക്ലാസ്സെടുത്തു. ഹൃദയ ഉദ്ധീപന പ്രക്രിയ എങ്ങിനെ സാദ്ധ്യമാക്കാം എന്നതിനെ കുറിച്ചുള്ള സമഗ്രമായ വിവരണവും, പരിശിലസും കെ.മനുദാസ് വിശദീകരിച്ചു.700 ൽ പരം ആഞ്ചിയോ പ്ലാസ്റ്റി-ആൻജിയോ കാം ചികിൽസ രീതി അവലംഭിച്ച് പുതുജീവിതത്തിലേക്ക് പിടിച്ചുയർത്തിയ ഡോ: സബിനെ പൊന്നാടയണിച്ച് ആദരിച്ചു.പി ആർ ഒ അഭിലാഷ് കെ, ജസ്റ്റിൻ ജോസ്, ഗോവിന്ദൻ അടിയോടി, മേബിൾ സിറിയക്, റഹ്മാൻ മുട്ടുന്തല, പ്രമോദ് നാരായണൻ, ശിനോജ് പി എന്നിവർ പ്രസംഗിച്ചു.
0 Comments