വ്യാജന്‍മാരേ നേരിടാന്‍ പി എസ് സി; പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കും

വ്യാജന്‍മാരേ നേരിടാന്‍ പി എസ് സി; പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കും





തിരുവനന്തപുരം: ആള്‍മാറാട്ടമുള്‍പ്പടെയുള്ള ക്രമക്കേടുകള്‍ തടയുന്നതിനായി പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി പി എസ് സി. ആധാര്‍ ലഭ്യമായ എല്ലാ ഉദ്യോഗാര്‍ത്ഥികളും തങ്ങളുടെ ആധാര്‍ നമ്പര്‍  എത്രയും വേഗം പ്രൊഫൈലുമായി ലിങ്ക് ചെയ്യണമെന്ന് പി എസ് സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം ആധാറില്ലാത്തവര്‍ പി എസ് സി നിര്‍ദ്ദേശിച്ചിരിക്കുന്ന മറ്റ് തിരിച്ചറിയല്‍ രേഖകള്‍ പ്രൊഫൈലില്‍ ചേര്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം ക്രമക്കേടുകള്‍ തടയുന്നതിന് പിഎസ്എസി എടുക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായി വിരലടയാളം  സ്‌കാന്‍ ചെയ്ത്  ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനവും ഉടന്‍ നിലവില്‍ വരും.

ഓരോ തസ്തികയിലേക്കും ലക്ഷക്കണക്കിന് പേര്‍ അപേക്ഷിക്കുന്ന സാഹചര്യത്തില്‍ വ്യാജന്മാരേ കണ്ടെത്താന്‍ പി എസ് എസിയ്ക്കു കഴിയാറില്ല. മാത്രമല്ല ഇവര്‍ക്കായി ചോദ്യക്കടലാസ് അച്ചടിക്കുന്നതിനും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിത്തുന്നത് . ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയ ശേഷം പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, പരീക്ഷയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരണം നല്‍കിയാലും ഇല്ലെങ്കിലും കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനും പി എസ് സി യോഗത്തില്‍ തീരുമാനിച്ചു.

പി എസ് എസി പരീക്ഷയില്‍ ആള്‍മാറാട്ടം തടയുന്നതിന് പരീക്ഷാഹാളില്‍ വെച്ച് ഉദ്യോഗാര്‍ത്ഥിയുടെ ഒപ്പ് ഇന്‍വിജിലേറ്റര്‍ക്ക് പരിശോധിക്കുന്നതിനുള്ള സൗകര്യവുമൊരുക്കും. ഇതിനായി ഉദ്യോഗാര്‍ത്ഥി പ്രൊഫൈലില്‍ ചേര്‍ത്തിരിക്കുന്ന ഒപ്പിന്റെ മാതൃക പരീക്ഷാഹാളില്‍ പ്രദര്‍ശിപ്പിക്കും.

Post a Comment

0 Comments