
തിരുവനന്തപുരം : കഴിഞ്ഞയാഴ്ച കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വിതുരയ്ക്കടുത്ത് ചായം എട്ടാംകല്ല് വാവറക്കോണത്ത് വാടകയ്ക്കു താമസിക്കുന്ന അബ്ദുള്‍ അസീസിന്റെ മകന്‍ അറാഫത്ത്(26),പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി എന്നിവരെയാണ് അറാഫത്തിന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം.കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നതായും വീട്ടുകാര്‍ വിവാഹത്തിനു സമ്മതം നല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞവര്‍ഷം അറാഫത്ത് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി. തുടര്‍ന്ന് ഇരുവരെയും കൊല്ലം കുളത്തൂപ്പുഴയില്‍ നിന്ന് പിടികൂടി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറാഫത്തിന് പോക്‌സോ പ്രകാരം മൂന്നുമാസം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. അന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു.തുടര്‍ന്ന് യുവാവ് പുറത്തിറങ്ങി വീണ്ടും പെണ്‍കുട്ടിയുമായി അടുക്കുകയും കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് പെണ്‍കുട്ടിയെ കാണാതാവുകയും ചെയ്തു.തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി വിതുര പൊലീസ് മൂന്നു ദിവസം മുന്‍പ് അറാഫത്തിന്റെ വാടകവീട്ടിലെത്തി.വീട് പൂട്ടിയ നിലയിലായിരുന്നു.അതിനുശേഷമാകാം ഇവര്‍ ഇവിടെയെത്തിയതെന്നാണ് പൊലീസ് നിഗമനം.പിന്നീട് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി വീടു തുറന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്തിയത്.
വിതുരയില്‍ ഒരു ബേക്കറിയില്‍ ജീവനക്കാരനായിരുന്നു മരിച്ച അറാഫത്ത്.കഴിഞ്ഞ ഒരാഴ്ച മുന്‍പ് ഇയാള്‍ ജോലി ഉപേക്ഷിച്ചിരുന്നതായും തുടര്‍ന്ന് പത്തനംതിട്ടയിലേക്ക് പോയിരുന്നതായുമാണ് വിവരം. ഇയാള്‍ക്ക് ഒരു സഹോദരിയുണ്ട്.
0 Comments