
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി വിജിലന്‍സ് നിയമ വകുപ്പിന്റെയും ഉപദേശം തേടി. നേരത്തെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം തേടിയിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്.
അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് സര്‍ക്കാര്‍ അനുമതി വേണമോയെന്നതില്‍ വ്യക്തതതേടും. നിയമോപദേശത്തിനായി വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചു. അടുത്ത ദിവസംതന്നെ നിയമോപദേശം ലഭിക്കും.
കേസില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കാനുള്ള വ്യക്തമായ തെളിവ് വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
0 Comments