അനര്‍ഹര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍

അനര്‍ഹര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍



അനര്‍ഹര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.

അനര്‍ഹരായ നിരവധി പേര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുവെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമ്പോള്‍ അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉത്തരവാദിയാക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

വലിയ നഷ്ടമാണ് അനര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്നത്. ഇതോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുതല്‍ പുതിയതായി പെന്‍ഷന്‍ അനുവദിച്ചവരുടേയും നിരസിച്ചവരുടേയും പട്ടിക ഗ്രാമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങണം. ആക്ഷേപമുണ്ടെങ്കില്‍ പുനപരിശോധന നടത്തിയശേഷം അര്‍ഹനാണെങ്കില്‍ പെന്‍ഷന്‍ പുനസ്ഥാപിക്കണം. അനര്‍ഹനാണെങ്കില്‍ അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക ആ വ്യക്തിയുടെ ഈടാക്കി സര്‍ക്കാരിലേക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തിരിച്ചടയ്ക്കണം.

ഗുണഭോക്താക്കളുടെ വിവരങ്ങളിലെ തെറ്റ് തിരുത്താനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും. ഗുണഭോക്താവ് മരണപ്പെട്ടാല്‍ അതറിയുന്ന അവസരത്തില്‍ തന്നെ പെന്‍ഷന്‍ റദ്ദാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Post a Comment

0 Comments