
പാലക്കുന്ന്: രാഷ്ട്രപിതാവിന്റെ 150 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ബേക്കൽ പോലീസ് സ്റ്റേഷനിൽ കാൻവാസിൽ വരച്ച ഛായാചിത്രം നൽകി. ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.നാരായണന് ലയൺസ് ഡിസ്ട്രിക്റ്റ് ചെയർപേഴ്സൺ സുകുമാരൻ പൂച്ചക്കാടും, ക്ലബ്ബ് പ്രസിഡണ്ട് അൻവർ ഹസ്സനും കൈമാറി ക്ലബ്ബിന്റെ മുൻ പ്രസിഡണ്ടും ചിത്രക്കാരനായ സുകുമാരൻ പൂച്ചക്കാടാണ് ചിത്രം വരച്ചത്. ചടങ്ങിൽ എഎസ്.ഐ സുധാകരൻ ആചാര്യ.ടി, ക്ലബ്ബ് സെക്രട്ടറി ഹാറൂൺ ചിത്താരി, ബഷീർ കുശാൽ, മുഹാജിർ പൂച്ചക്കാട്, സ്റ്റേഷനിലെ മറ്റു ജീവനക്കാർ പങ്കെടുത്തു.
0 Comments